സലാലയിലെ പ്രവാസി നേതാക്കൾ ഒത്തുചേർന്നു; സൗഹൃദത്തിന്റെ പുത്തൻ മാതൃകയായി ഇഫ്താർ സംഗമം

സലാലയില്‍ ഒത്തുചേര്‍ന്ന ഇഫ്താർ സംഗമം
സലാല: രാഷ്ട്രീയ, മത, സാമൂഹിക അതിർവരമ്പുകൾ ഭേദിച്ച് ഇഫ്താർ സംഗമം. സലാലയിലെ വിവിധ സംഘടനാ നേതാക്കൾ ഒത്തുചേർന്ന ലീഡേഴ്സ് ഫോറം സലാലയുടെ ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഒരുമയുടെ രുചി എന്ന പ്രമേയത്തിൽ ആർട്ട് ഓഫ് സ്പൈസസ് റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ കെ സനാതനൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ അബൂബക്കർ സിദ്ദിഖ് മുഖ്യ പ്രഭാഷണവും നടത്തി. അബു തഹ്നൂൻ എം ഡി ഒ അബ്ദുൽ ഗഫൂർ പരിപാടികൾ ഏകോപിപ്പിച്ചു.
സലാലയിലെ പ്രവാസി സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കുമായി എല്ലാ സംഘടനകളും ഒരേ മനസ്സോടെ കൈകോർക്കുമെന്ന പ്രഖ്യാപനമായി ഈ ഒത്തുചേരൽ മാറി. ചടങ്ങിൽ ഗംഗാധരൻ അയ്യപ്പൻ (ലോക കേരള സഭാഗം), വി പി അബ്ദുൽ സലാം ഹാജി (കെ എം സി സി), ലിജോ ലാസർ (കൈരളി സലാല), കെ ഷൗക്കത്തലി (ഐ എം ഐ), ബാലചന്ദ്രൻ (ഐ ഒ സി), ഷബീർ വണ്ടൂർ (മലയാളം വിഭാഗം) എ കെ പവിത്രൻ (കേരള വിഭാഗം), നാസർ ലത്തീഫി (ഐ സി എഫ്), ഡോ നിഷ്താർ, രമേശ് കുമാർ (എസ് എൻ ഡി പി), ഷാജിർ ഖാൻ (ടിസ), ഹുസൈൻ കച്ചിലോടി (ഇഖ്റ കെയർ) തുടങ്ങിയ നിരവധി പ്രമുഖരും, സംഘടന നേതാക്കളും സംബന്ധിച്ചു.
17 വർഷത്തെ സേവനത്തിന് ശേഷം മസ്കറ്റിലെ ദാർസൈറ്റ് ഇന്ത്യൻ സ്കൂളിലേക്ക് സ്ഥലം മാറിപ്പോകുന്ന സലാല ഇന്ത്യൻ സ്കൂൾ അസിസ്റ്റൻറ് വൈസ് പ്രിൻസിപ്പാൾ വിപിൻ ദാസിനെ ചടങ്ങിൽ ആദരിച്ചു. റസ്സൽ മുഹമ്മദ് സ്വാഗതവും സി വി സുദർശനൻ നന്ദിയും രേഖപ്പെടുത്തി.










0 comments