Deshabhimani

സലാല ക്ലബ് ഫോർ എൽ കോട്ടയം ഓണാഘോഷം

k for l kottayam
വെബ് ഡെസ്ക്

Published on Sep 29, 2026, 10:24 PM | 1 min read

സലാല : സലാലയിലെ ക്ലബ് ഫോർ എൽ കോട്ടയം ഓണാഘോഷം സംഘടിപ്പിച്ചു. സിൽവർ ഡൈമണ്ട് ഹോട്ടൽ ഹാളിൽ നടന്ന ചടങ്ങ് ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. കെ സനാതനൻ ഉദ്ഘാടനംചെയ്തു. ക്ലബ് പ്രസിഡന്റ് എം എൻ സജയ് അധ്യക്ഷനായി. ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മുൻ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, ജോയിന്റ് സെക്രട്ടറി സൗമ്യ ചിന്റൂ, ട്രഷറർ ഉഷ ബിജു എന്നിവർ സംസാരിച്ചു. ​ക്ലബ് ഫോർ എൽ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കളം, ഓണക്കളികൾ, സൗഹൃദ വടംവലി, ഓണസദ്യ എന്നിവയും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home