ad
Deshabhimani

സലാലയിൽ ജോലി ചെയ്തിരുന്നയാൾ നാട്ടിൽ അന്തരിച്ചു

PRAVASI

അക്ബർ

വെബ് ഡെസ്ക്

Published on May 08, 2026, 04:44 PM | 1 min read

സലാല: ഒമാനിലെ സലാലയിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കോഴിക്കോട് കട്ടിപ്പാറ സ്വദേശി അക്ബർ (40) ഹൃദയാഘാതം മൂലം നാട്ടിൽ അന്തരിച്ചു .കഴിഞ്ഞ ആറ് വർഷമായി സലാലയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.


സലാലയിലെ പ്രവാസി സമൂഹത്തിനിടയിൽ സജീവ സാന്നിധ്യമായിരുന്ന അക്ബർ, ഐസിഎഫ് ന്യൂ സലാല യൂണിറ്റ് സെനറ്റ് മെമ്പറായും പ്രവർത്തിച്ചിരുന്നു. അബ്ദുൽ സലാമിന്റേയും പരേതയായ സുബൈദയുടേയും മകനാണ്.ജസ്‌ലയാണ് ഭാര്യ. മകൻ: മുഹമ്മദ് ബാദുഷ.


മൃതദേഹം പൂനൂർ നാറപൊഴിൽ പള്ളി ഖബർസ്ഥാനത്തിൽ ഖബറടക്കി. അക്ബറിന്റെ അകാല നിര്യാണത്തിൽ സലാലയിലെ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home