ദുബായിൽ നിന്ന് അബുദാബിയിലേക്ക് പുതിയ ബസ് റൂട്ടുമായി ആർടിഎ

ദുബായ്: അബുദാബിയിലേക്ക് പുതിയ ഇടനഗർ ബസ് റൂട്ടിന് തുടക്കമിട്ട് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അൽ ഖോസ് ബസ് സ്റ്റേഷൻ – എംബിസഡ് (MBZ) ബസ് സ്റ്റേഷൻ വഴിയുള്ള റൂട്ടാണ് പ്രഖ്യാപിച്ചത്. ക്യാപിറ്റൽ എക്സ്പ്രസുമായി സഹകരിച്ചാണ് സർവീസ് നടത്തുന്നത്. ഒരു യാത്രയ്ക്കു 25 ദിർഹമാണ് നിരക്ക്. നോൾ കാർഡ് വഴിയോ പണമായോ ടിക്കറ്റെടുക്കാം.
മേയ് മാസത്തിൽ ദുബായ് – ഷാർജ ബസ് റൂട്ടായ E308 സർവീസ് ആരംഭിച്ചിരുന്നു. ദുബായിലെ സ്റ്റേഡിയം ബസ് സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജൂബൈൽ ബസ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കു 12 ദിർഹമാണ് നിരക്ക്. ആഗസ്ത് അവസാനം ആർടിഎ അഞ്ച് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിക്കുകയും ആവശ്യാനുസരണം ചില റൂട്ടുകൾ പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു.
ആർടിഎയുടെ നിയന്ത്രണത്തിലുള്ള 250-ത്തിലധികം ബസുകളിൽ സൗജന്യ വൈ-ഫൈ സൗകര്യം ലഭ്യമാണ്. ഇതിലൂടെ യാത്രക്കാർക്ക് ജോലി ചെയ്യാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും യാത്രയ്ക്കിടയിൽ തന്നെ ബന്ധപ്പെടാനും കഴിയും.










0 comments