ആര്‍എസ്‌സി മീലാദ് ടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു

ദമ്മാം : രിസാല സ്റ്റഡി സർക്കിൾ ആഗോള തലത്തിൽ സംഘടിപ്പിച്ച മീലാദ് ടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. ജനറല്‍ വിഭാഗത്തില്‍ സുഹ്‌റ ഇബ്രാഹിം (സൗദി അറേബ്യ), മൻസൂർ (യുഎഇ), വിദ്യാർഥി വിഭാഗത്തില്‍ ആയിഷ റുമൈസ (യുഎഇ), വി അബ-്‌ദുൾ ലിഫാൻ (യുഎഇ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തിനര്‍ഹരായി.
എസ-്‌വൈഎസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി ഫലപ്രഖ്യാപനം നടത്തി. 30 രാജ്യത്തുനിന്നുള്ള ആയിരത്തിലധികം മത്സരാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ജനറല്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനത്തിന് 50,000 രൂപയും രണ്ടാംസ്ഥാനത്തിന് 25,000 രൂപയും സ്റ്റുഡന്‍സ് വിഭാഗത്തില്‍ ഒന്നാംസ്ഥാനത്തിന് 15,000 രൂപയും രണ്ടാംസ്ഥാനത്തിന് 10,000 രൂപയും അംഗീകാര പത്രവും സമ്മാനമായി നല്‍കും. പരീക്ഷാഫലം rscmeeladtest.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.









0 comments