നായനാർ അനുസ്‌മരണം നടത്തി

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് ഇ കെ നായനാർ അനുസ്‌മരണം മംഗഫ് കല സെന്ററിൽ നടന്നു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ സജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷനായി. സാഹിത്യ വിഭാഗം സെക്രട്ടറി മണിക്കുട്ടൻ, ലോക കേരള സഭ അംഗം ടി വി ഹിക്മത്ത്, കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗം സി രജീഷ് എന്നിവർ സംസാരിച്ചു.
ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ബാലവേദി കുവൈത്ത് മുൻ ജനറൽ സെക്രട്ടറി ആഞ്ജലിറ്റ രമേശിനെ ചടങ്ങിൽ അനുമോദിച്ചു. വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, കല ഫഹാഹീൽ മേഖല സെക്രട്ടറി ബിജോയ് പങ്കെടുത്തു. കല കുവൈത്ത് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി വി പ്രവീൺ നന്ദിയും പറഞ്ഞു.
കൈരളി സലാല സുന്ദരയ്യ, ഇ കെ നായനാർ അനുസ്‌മരണം
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളായ പി സുന്ദരയ്യ, ഇ കെ നായനാർ എന്നിവരുടെ ജ്വലിക്കുന്ന ഓർമ പുതുക്കി കൈരളി സലാല. ലോക കേരള സഭ അംഗം ഗംഗാധരൻ അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. കൈരളി ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് രാജേഷ് പിണറായി അധ്യക്ഷനായി. സെക്രട്ടറിയറ്റ് അംഗം ബൈറ ജ്യോതിഷ്, കൈരളി രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ലിജോ ലാസർ സ്വാഗതവും വനിതാവിഭാഗം സെക്രട്ടറി സീന സുരേന്ദ്രൻ നന്ദിയും പറഞ്ഞു.











0 comments