ad
Deshabhimani

റെക്കോർഡ് നേട്ടവുമായി പുതുവത്സരത്തെ വരവേറ്റ് റാസ് അൽ ഖൈമ

ras al khaima new year
വെബ് ഡെസ്ക്

Published on Jan 01, 2026, 01:18 PM | 1 min read

റാസ് അൽ ഖൈമ: ഗിന്നസ് ലോക റെക്കോർഡ് നേട്ടത്തോടെ റാസ് അൽ ഖൈമ പുതുവത്സരത്തെ വരവേറ്റു. പുനർജന്മത്തിന്റെയും പുതുക്കലിന്റെയും പ്രതീകമായ ഫീനിക്സ് പക്ഷിയുടെ ഏറ്റവും വലിയ വ്യോമപ്രദർശനം ഒരുക്കിയാണ് എമിറേറ്റ് പുതുവത്സരാഘോഷം ചരിത്രമാക്കിയത്. 2,300 ഡ്രോണുകൾ ഉപയോഗിച്ചാണ് ഫീനിക്സ് ആകാശത്ത് രൂപംകൊണ്ടത്.


ഫീനിക്സിന്റെ ചിറകുകൾ പ്രകാശിപ്പിക്കാൻ മാത്രം 1,000 പൈറോ ഡ്രോണുകളാണ് വിനിയോഗിച്ചത്. 15 മിനിറ്റ് നീണ്ടുനിന്ന ഡ്രോൺ–വെടിക്കെട്ട് പ്രദർശനം റാസ് അൽ ഖൈമയുടെ തീരദേശ ആകാശത്തെ അനിമേറ്റഡ് ദൃശ്യങ്ങളാൽ സമ്പന്നമാക്കി. ഡ്രോൺ ശ്രേണിയിൽ ‘ദ വെൽക്കം’ എന്ന രണ്ടാമത്തെ രൂപകൽപ്പനയും ശ്രദ്ധേയമായി. കടലിൽ നിന്ന് കൈവീശി ഉയർന്നുവരുന്ന മനുഷ്യരൂപമാണ് ഇതിൽ ആവിഷ്കരിച്ചത്.


തീരദേശ റിസോർട്ടുകളിലും ന്യൂ ഇയർ ഈവ് ഫെസ്റ്റിവലിലുമായി ആയിരക്കണക്കിന് നാട്ടുകാരും വിനോദസഞ്ചാരികളും ആഘോഷം കാണാനെത്തി. രാത്രി മുഴുവൻ നടന്ന ലൈവ് സ്റ്റേജ് പ്രകടനങ്ങളും വിനോദപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. നേരത്തെ കോർണിഷ് അൽ ഖവാസിമിൽ കുടുംബങ്ങൾക്ക് പ്രത്യേക വെടിക്കെട്ട് പ്രദർശനവും ഒരുക്കിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home