Deshabhimani

റാസ് അൽഖൈമ ഭരണാധികാരി വിദ്യാർഥികളുമായി സംവദിച്ചു

ras al khaima ruler
വെബ് ഡെസ്ക്

Published on Apr 23, 2026, 05:32 PM | 1 min read

റാസ് അൽഖൈമ: യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസ് അൽ ഖൈമാ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി സ്കൂൾ സന്ദർശനത്തിനിടെ വിദ്യാർഥികളുമായി സംവദിച്ചു. റാക് അക്കാദമി അൽ ഹംറ ക്യാമ്പസിലെ സന്ദർശനത്തിനിടെയാണ് അദ്ദേഹം വിദ്യാർഥികളോടൊപ്പം ആശയവിനിമയം നടത്തിയത്.


കുട്ടികളുടെ പഠനാനുഭവങ്ങൾ, സ്വപ്നങ്ങൾ എന്നിവയെക്കുറിച്ച് ചോദിച്ചറിയുകയും അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്തു. ഓരോ വിദ്യാർഥിക്കും സുരക്ഷിതവും പിന്തുണയുള്ളതുമായ പഠനപരിസരം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ കഴിവുകൾ വളർത്താനും മികച്ച നേട്ടങ്ങൾ കൈവരിക്കാനും ഇത്തരം അന്തരീക്ഷം നിർണായകമാണെന്ന് പറഞ്ഞു. യുവജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പിന്തുണ നൽകുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് നിർണ്ണായകമാണെന്നും കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home