ad
Deshabhimani

പർപ്പിൾ റൂട്ട് വിപുലീകരിച്ചു; റാസൽഖൈമയിൽ ആദ്യ ഇ–ബസ് സർവീസ് ആരംഭിച്ചു

Ras Al Khaimah electric bus
വെബ് ഡെസ്ക്

Published on Jun 05, 2026, 05:03 PM | 1 min read

റാസൽഖൈമ: പൊതുഗതാഗത മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നിൽവച്ച് റാസൽഖൈമയിൽ ആദ്യ ഇലക്‌ട്രിക് ബസ് സർവീസ് ആരംഭിച്ചു. റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി പുതുക്കിയ പർപ്പിൾ റൂട്ടിന്റെ ഭാഗമായാണ് സേവനം. അൽ നഖീൽ–മനാർ മാൾ റൂട്ടിൽ 14 കിലോമീറ്റർ അധിക ദൂരം ഉൾപ്പെടുത്തിയാണ്‌ സർവീസ്. നഗരത്തിലെ പ്രധാന ആരോഗ്യ, വിദ്യാഭ്യാസ, സർക്കാർ കേന്ദ്രങ്ങളെ കൂടുതൽ കാര്യക്ഷമമായി ബന്ധിപ്പിക്കുന്നു. സേവനം ആരംഭിച്ച ആദ്യ മാസം യാത്ര സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.


പുതുക്കിയ റൂട്ടിൽ അൽ നഖീൽ, ഒബൈദുള്ള ആശുപത്രി, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് റാസൽഖൈമ, അൽ സെയ്ഹ് പ്രദേശം, റാസൽഖൈമ ആശുപത്രി, പബ്ലിക് ഹെൽത്ത് സെന്റർ, പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ സെന്റർ, മനാർ മാൾ ബസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടെ ഒമ്പത് പ്രധാന സ്റ്റേഷനുകളുണ്ട്. ദിവസേന 12 സർവീസുകളാണ് പുതിയ ഷെഡ്യൂളിൽ നടത്തുന്നത്. യാത്രാസമയവും കാത്തിരിപ്പ് സമയവും കുറയ്‌ക്കുകയും പൊതുഗതാഗത ഉപയോഗം വർധിപ്പിക്കുകയുമാണ് ലക്ഷ്യം.


സുസ്ഥിര ഗതാഗതത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് ഇലക്‌ട്രിക് ബസ് പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 2026ഓടെ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ പങ്ക് വർധിപ്പിക്കാനും നഗരഗതാഗത ശൃംഖല കൂടുതൽ വിപുലീകരിക്കാനും പദ്ധതിയുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home