ad
Deshabhimani

റംസാൻ ജോലിസമയം: സ്വകാര്യ മേഖലയിൽ 2 മണിക്കൂർ കുറച്ച്‌ യുഎഇ

Ramadan Office
വെബ് ഡെസ്ക്

Published on Feb 13, 2026, 01:17 PM | 1 min read

ദുബായ്: യുഎഇ സ്വകാര്യ മേഖലയിലെ ജോലി സമയം റംസാൻ മാസത്തിൽ രണ്ട് മണിക്കൂർ കുറയ്ക്കുന്നതായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. നിലവിലുള്ള ദിവസ ജോലിസമയത്തിൽനിന്ന് രണ്ട് മണിക്കൂറാണ്‌ കുറയ്ക്കുക. സ്വകാര്യ സ്ഥാപനങ്ങൾക്ക്‌ അവരുടെ പ്രവർത്തന സ്വഭാവവും ബിസിനസ് ആവശ്യകതകളും പരിഗണിച്ച്, നിർദിഷ്ട ദിവസ ജോലിസമയ പരിധിക്കുള്ളിൽ ഫ്ലെക്സിബിൾ/ വിദൂര ജോലി ക്രമീകരണം നടപ്പാക്കാനാകും.


കുറച്ച ജോലിസമയത്തിന് പുറമേ നിർവഹിക്കുന്ന അധിക ജോലികൾ ഓവർടൈമായി പരിഗണിക്കപ്പെടും. അതിനുള്ള നിയമാനുസൃത അധിക വേതനം തൊഴിലാളികൾക്ക് ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുമേഖലയിലെ ജോലി സമയവും കുറച്ചിട്ടുണ്ട്. തിങ്കൾമുതൽ വ്യാഴംവരെ രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് 2.30 വരെ ആയിരിക്കും ജോലി സമയം. വെള്ളി രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമാണ് ജോലി. എന്നാൽ, ജോലി സ്വഭാവം വ്യത്യസ്തമായ ചില വിഭാഗങ്ങൾക്ക് ഈ സമയം ബാധകമാകില്ല.


ജോലി സമയ ഇളവ് കുടുംബത്തോടും സുഹൃത്തുക്കളോടും കൂടുതൽ സമയം ചെലവഴിക്കാനും ആരാധന കർമങ്ങൾക്ക് സമയം കണ്ടെത്താനും സഹായകമാകുമെന്ന് അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home