Deshabhimani

ഇറാൻ ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തി ഖത്തർ അമീർ

Iran Qatar.jpg
വെബ് ഡെസ്ക്

Published on Oct 08, 2026, 09:39 AM | 1 min read

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇറാൻ ആഭ്യന്തര മന്ത്രി എസ-്‌കന്ദർ മൊമെനിയുമായി ദോഹയിൽ കൂടിക്കാഴ്‌ച നടത്തി. ഗൾഫ് മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ-്‌തു.


മേഖലയിലെ നിലവിലെ സാഹചര്യം ഇരുവരും വിലയിരുത്തി. പ്രാദേശികവും അന്താരാഷ്‌ട്രവുമായ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്ന രീതിയിൽ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ കൂടിക്കാഴ്‌ചയിൽ ചർച്ചയായി.


ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്‌വിയ) കമാൻഡറുമായ ഷെയ്‌ഖ് ഖലീഫ ബിൻ ഹമദ് അൽ താനി, അമീരി ദിവാൻ മേധാവി അബ-്‌ദുള്ള ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫി എന്നിവരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. ​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home