ശ്രേയ അജേഷിന് ചികിത്സാ സഹായം കൈമാറി ഖസീം പ്രവാസി സംഘം

ബുറൈദ: ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സുകന്യ-അജേഷ് ദമ്പതികളുടെ മകൾ ശ്രേയ അജേഷിന് ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായം കൈമാറി.
രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര, ഏരിയ, യൂണിറ്റ്, കുടുംബവേദി പ്രവർത്തകരിൽ നിന്നാണ് ചികിത്സാ സഹായധനം സ്വരൂപിച്ചത്. ബുറൈദയിലെ സദ്ദയിൽ നടന്ന ചടങ്ങിൽ ഖസീം പ്രവാസി സംഘം ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരവും ട്രഷറർ റഷീദ് മൊയ്‌ദീനും ചേർന്ന് ധനസഹായം കൈമാറി.
സുൽഫിക്കർ അലി, ദീപ വിഷ്ണു (കുടുംബവേദി സദ്ദ യൂണിറ്റ് സെക്രട്ടറി), രമ്യ അരുൺ (പ്രസിഡന്റ്), അഞ്ജന ദീപക് (ട്രഷറർ), ഷഫീക്ക് പത്തനാപുരം (ഖസീം പ്രവാസി സംഘം സദ്ദ യൂണിറ്റ് സെക്രട്ടറി), അരുൺ മുതുകുളം (ട്രഷറർ) എന്നിവരെ കൂടാതെ രക്ഷാധികാരി സമിതി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ, കുടുംബവേദി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബുറൈദയിൽ അടിയന്തര ചികിത്സയ്ക്ക് ശേഷം തുടർചികിത്സയ്ക്കായി ശ്രേയയെ നാട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.









0 comments