ad
Deshabhimani

ഡിജിറ്റൽ യുഗത്തിലെ വായനയ്ക്ക് പുതിയ വേദി; ‘നിളയുടെ മൊഴികൾ’ പോഡ്കാസ്റ്റുമായി പൽപക്

palpak
വെബ് ഡെസ്ക്

Published on Jun 30, 2026, 06:09 PM | 1 min read

കുവൈത്ത് സിറ്റി: ദേശീയ വായനാദിനത്തോടനുബന്ധിച്ച് പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത്‌ (പൽപക്) വനിതാവേദിയും ബാലസമിതിയും സംയുക്തമായി ആരംഭിച്ച ഓഡിയോ പോഡ്കാസ്റ്റ് ചാനൽ ‘നിളയുടെ മൊഴികൾ – ദി വോയ്സസ് ഓഫ് പൽപക്’ ശ്രദ്ധേയമാകുന്നു. ഡിജിറ്റൽയുഗത്തിൽ വായനാശീലവും സാഹിത്യ-സാംസ-്‌കാരിക മൂല്യങ്ങളും പുതുതലമുറയിലേക്ക് കൂടുതൽ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.


​സാഹിത്യ വിമർശകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എഴുത്തുകാരൻ കെ സി നാരായണൻ സ-്‌പോട്ടിഫൈ പ്ലാറ്റ്ഫോമിലൂടെ ചാനൽ ഉദ്ഘാടനംചെയ-്‌തു.


​പൽപക് പ്രസിഡന്റ് അരവിന്ദാക്ഷൻ അവതാരകനായ ആദ്യ എപ്പിസോഡിൽ അതിഥിയായി പങ്കെടുത്ത കെ സി നാരായണൻ തന്റെ കൃതിയായ ‘മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ’ എന്ന പുസ-്‌തകത്തിന്റെ രചനാപശ്ചാത്തലവും വ്യാസഭാരതത്തെ ആധുനിക ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ ആശയവുമായി ബന്ധിപ്പിക്കുന്ന തന്റെ നിരീക്ഷണങ്ങളും പങ്കുവെച്ചു.


വായനാനുഭവങ്ങൾ, പുസ-്‌തകപരിചയങ്ങൾ, കഥകൾ, കവിതകൾ, സാഹിത്യ-സാംസ്കാരിക സംവാദങ്ങൾ എന്നിവ പങ്കുവെക്കുന്നതിനുള്ള സജീവ വേദിയായി ‘നിളയുടെ മൊഴികൾ’ വളരുമെന്ന്‌ പ്രതീക്ഷിക്കുന്നതായി പൽപക് വനിതാവേദിയും ബാലസമിതിയുംഅറിയിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രവാസി സമൂഹത്തിൽ വായനാ സംസ്കാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതുതലമുറയെ അക്ഷരലോകത്തോട് അടുപ്പിക്കുന്നതിനും ഈ സംരംഭം വഴിയൊരുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home