Deshabhimani

ഫാസ് അക്കാദമി ഫ്രീ വിന്റർ ക്യാമ്പിന് സമാപനം

free winter camp
വെബ് ഡെസ്ക്

Published on Jan 13, 2026, 06:41 PM | 1 min read

സലാല: എട്ട് ദിവസമായി നടന്ന ഫ്രീ വിന്റർ ക്യാമ്പ് സലാല ഫാസ് അക്കാദമി ഗ്രൗണ്ടിൽ അവസാനിച്ചു. 85ഓളം കുട്ടികൾക്ക് ഫുട്ബോൾ ക്രിക്കറ്റ്‌, തായ്‌ക്വണ്ടോ, പിക്കിൾബാൾ, സെസ്‌റ്റോബാൾ എന്നിവയിൽ ട്രെയിനിങ് നൽകി. വിന്റർ ക്യാമ്പ് സമാപന ചടങ്ങിൽ വച്ച് ക്രിക്കറ്റ്‌ ഫോർ ഹെർ ലോഗോയും വുമൺസ് പ്രീമിയർ ലീഗ് സീസൺ 3 യുടെ പോസ്റ്ററും പ്രകശിപ്പിച്ചു.


ദിവ്യ, സുബൈർ, ദേവിക ഗോപൻ, ദേവിക, ഫവാസ്, ജോജോ, ആശ, ഹാഷിം മുണ്ടോപാടം നബാൻ എന്നിവർ കുട്ടികൾക്കുള്ള മെമെന്റോ വിതരണം ചെയ്തു. ഹെഡ് കോച്ച് ലോയ്ഡ് കെല്ലർ, ഫാസ് അക്കാഡമി മാനേജർ ജംഷാദ് ആനക്കയം എന്നിവർ സംസാരിച്ചു. റോഷൻ വേൾഡ് സ്കൂൾ അസിസ്റ്റന്റ് പ്രിൻസിപ്പൾ കവിത മുഖ്യാതിഥി ആയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home