ad
Deshabhimani

പ്ലസ്‌ടു വിദ്യാർഥി കളിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

plus 2 studen
വെബ് ഡെസ്ക്

Published on May 03, 2026, 05:00 PM | 1 min read

ദമ്മാം: സൗദിയിലെ ദമ്മാമിൽ പ്ലസ് ടു വിദ്യാർഥി ബാസ്‌കറ്റ് ബോൾ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അൽമുന ഇന്റർനാഷണൽ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥി കർണാടക മോഡ്ബിദ്രി കൊട്ടേബഗ്ലു സ്വദേശി മുഹമ്മദ് റയ്യാൻ (16) ആണ് മരിച്ചത്. സിബിഎസ്ഇ സ്‌കൂൾ സോണൽ തല മത്സരത്തിൽ ബാസ്‌കറ്റ് ബോൾ വിഭാഗത്തിൽ കളിച്ച് കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home