ad
Deshabhimani

പിങ്ക് കാർവൻ സ്‌തനാർബുദ പരിശോധന

breast cancer
വെബ് ഡെസ്ക്

Published on Oct 23, 2025, 03:58 PM | 1 min read

ഷാർജ : ഫ്രണ്ട്സ് ഓഫ് ക്യാൻസർ പേഷ്യൻസ് സൊസൈറ്റിയുടെ സംരംഭമായ പിങ്ക് കാർവൻ ഷാർജയിൽ 1135 സൗജന്യ സ്‌തനാർബുദ പരിശോധന നടത്തി. ലോക സ്‌തനാർബുദ ബോധവൽക്കരണ മാസവുമായി ബന്ധപ്പെട്ട് അൽ ജാദയിൽ നടന്ന രണ്ടാമത്തെ കമ്യൂണിറ്റി പരിപാടിയിലാണ് ഇത്രയും പരിശോധന നടന്നത്. മൂന്നുദിവസങ്ങളിലായി ബോധവൽക്കരണ പരിപാടിയും നടന്നു. മൊബൈൽ ക്ലിനിക്കിൽ 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കായി ക്ലിനിക്കൽ പരിശോധനയും മാമോഗ്രാം ഉൾപ്പെടെയുള്ള റേഡിയോളജി പരിശോധനകളും നടത്തി. രോഗം നേരത്തെ കണ്ടെത്തുന്നതിന് സ്വയം പരിശോധനയുടെയും പതിവു പരിശോധനയുടെയും പ്രാധാന്യം സംബന്ധിച്ച് സമൂഹത്തിൽ അവബോധം ഉറപ്പിക്കലായിരുന്നു ലക്ഷ്യം. 8500ൽ അധികം വ്യക്തികളും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു. ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി ക്രിയാത്മക വർക്ക് ഷോപ്പുകളും വിനോദപരിപാടികളും സംഘടിപ്പിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home