പയ്യന്നൂർ സൗഹൃദ വേദി ഓണാഘോഷം

അബുദാബി : അബുദാബി പയ്യന്നൂർ സൗഹൃദവേദിയുടെ ഓണാഘോഷം മലയാളി സമാജം പ്രസിഡന്റ് എ എം അൻസാർ ഉദ്ഘാടനം ചെയ-്‌തു. മുസഫയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജ്യോതിഷ് കുമാർ അധ്യക്ഷനായി. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, സമാജം ജനറൽ സെക്രട്ടറി പി ടി റഫീക്ക്, പയ്യന്നൂർ സൗഹൃദവേദി അൽ ഐൻ സെക്രട്ടറി സുരേന്ദ്രൻ പലേരി, മൂൺ ഷൈൻ എംഡി കെ വി ചന്ദ്രൻ, രക്ഷാധികാരികളായ വി ടി വി ദാമോദരൻ, ഹബീബ് റഹ്‌മാൻ, സി കെ രാജേഷ് , ദിനേഷ്ബാബു, ബി ജ്യോതിലാൽ, സുരേഷ് പയ്യന്നൂർ, രഞ്ജിത്ത് പൊതുവാൾ, വൈശാഖ് ദാമോദരൻ എന്നിവർ സംസാരിച്ചു.









0 comments