പാസ്പോർട്ട് ഫീസ് വർധന: പ്രതിഷേധിച്ച് കൈരളി സലാല

സലാല : കേന്ദ്രസർക്കാരിന്റെ പാസ്പോർട്ട് ഫീസ് വർധനയിൽ പ്രതിഷേധമറിയിച്ച് കൈരളി സലാല. കേന്ദ്രസർക്കാർ വിവിധ പാസ്പോർട്ട് സേവന നിരക്ക് വർധിപ്പിച്ചതോടെ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും പാസ്പോർട്ട് നിരക്കുകൾ വർധിപ്പിച്ചു. നാട്ടിൽ സാധാരണ പാസ്പോർട്ട് 36 പേജുളളത് പുതുക്കാൻ 1500 രൂപയിൽ നിന്ന് 2500 രൂപയാക്കി വർധിപ്പിച്ചപ്പോൾ ഒമാനിൽ 35 റിയാലിൽ നിന്നും 54 റിയാലായി വർധിപ്പിച്ചു.
വിദേശത്ത് വെച്ച് പാസ്പോർട്ട് പുതുക്കണമെങ്കിൽ 13,000 ഇന്ത്യൻ രൂപ ചിലവഴിക്കേണ്ടിവരും. തൽക്കാൽ ആയി പുതുക്കാൻ 100 റിയാൽ (ഏകദേശം 24,500 രൂപ) ചിലവഴിക്കണം. കുട്ടികളുടെ പാസ്പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ മറ്റു സേവനങ്ങൾക്കും കുത്തനെയാണ് പൈസ വർധിപ്പിച്ചത്. പ്രവാസികൾക്കായി ഒരു ക്ഷേമ പ്രവർത്തനങ്ങളും മുന്നോട്ട് വെക്കാതെ ദ്രോഹിക്കുന്ന ഇത്തരം നിലപാടുകളിൽ ശക്തമായി പ്രതിഷേധിക്കുന്നതായി കൈരളി സലാല പ്രസ്താവനയിൽ പറഞ്ഞു.










0 comments