ad
Deshabhimani

പാലക്കാട് ഫ്രണ്ട്സ്, ഈദ്- ഈസ്റ്റർ- വിഷു ആഘോഷം സംഘടിപ്പിച്ചു

palakkad friends eid
വെബ് ഡെസ്ക്

Published on Apr 27, 2026, 01:48 PM | 1 min read

മസ്‌കത്ത് : മസ്‌കത്തിലെ പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മയായ പാലക്കാട് ഫ്രണ്ട്സ് , ഈദ്-ഈസ്റ്റർ-വിഷു ആഘോഷം സംഘടിപ്പിച്ചു. പ്ലാറ്റിനം ഹാളിൽ നടന്ന പരിപാടിയിൽ അംഗങ്ങളും, കുടുംബാംഗങ്ങളും ഉൾപ്പടെ മുന്നൂറിലധികം ആളുകൾ പങ്കെടുത്തു. പ്രസിഡന്റ് പി ശ്രീകുമാർ അധ്യക്ഷനായി. ജിതേഷ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ജഗദീഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കൂട്ടായ്മയിലേക്ക് പുതുതായി കടന്നുവന്ന അംഗങ്ങളെയും കുടുംബാംഗങ്ങളെയും ചടങ്ങിൽ പരിചയപ്പെടുത്തി.


പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അഭിനന്ദിച്ചു. ഉപഹാരങ്ങൾ ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ സ്വന്തം ബാൻഡായ രാഗ റയറ്റ്സ് ലൈവ് ബാൻഡ് ഷോ അവതരിപ്പിച്ചു. നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഹരി ഗോവിന്ദ് സ്വാഗതവും ജഗദീഷ് നന്ദിയും പറഞ്ഞു . കൂട്ടായ്‍മയിലെ അംഗങ്ങൾക്ക് പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുക്കുന്നതിനായി ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ സഹായത്തോടെ അംഗത്വ രജിസ്ട്രേഷനും സംഘടിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home