പി എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്

അബുദാബി : അക്ഷരജാലകം സാംസ്കാരിക കൂട്ടായ്മ ഗ്രന്ഥശാല പ്രവർത്തകർക്ക് നൽകി വരുന്ന പി എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്. അബുദാബിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് അക്ഷരജാലകം ഭാരവാഹികൾ അറിയിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ സാഹിത്യവിഭാഗം ജനറൽ കൺവീനറും ഐഐസി ലൈബ്രറിയനുമാണ് ജാഫർ. പ്രത്യേകം ഡിസൈൻ ചെയ്ത സോഫ്റ്റുവെയറുകളുടെ സഹായത്തോടെ ഐഐസി ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു. പാലക്കാട് ഷൊർണൂർ കുറ്റിക്കോട് സ്വദേശിയായ ജാഫർ കുറ്റിക്കോട് മുഹമ്മദ്, ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: റൈസ. ഫിദ, ഫഹ്മിദ, ഫർഹ, ഫാത്തിമ എന്നിവരാണ് മക്കൾ.











0 comments