മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ പഠനോത്സവം

ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ ഈ വർഷത്തെ പഠനോത്സവം ഗൾഫ് മോഡൽ സ്കൂളിൽ നടന്നു. ഇരുന്നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കുട്ടികൾ അക്ഷരമാതൃകകൾ കയ്യിലേന്തി നടത്തിയ ഘോഷയാത്രയോടെയാണ് പഠനോത്സവത്തിന് തുടക്കമായത്. പ്രവാസി ക്ഷേമനിധി ബോർഡ് മുൻ ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.
ദുബായ് ചാപ്റ്റർ പ്രസിഡന്റ് ജോജു അധ്യക്ഷനായി. ഉദ്ഘാടന സമ്മേളനത്തിൽ ചെയർമാൻ വിനോദ് നമ്പ്യാർ, അക്കാദമിക് കോർഡിനേറ്റർ ഫിറോസിയ, റിസോഴ്‌സ് പൂൾ ഹെഡ് സ്വപ്ന സജി, സുഭാഷ് ദാസ് എന്നിവർ സംസാരിച്ചു.
രക്ഷിതാക്കളും എക്സിക്യൂട്ടീവ് അംഗങ്ങളും ഓർമ പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ ചാപ്റ്റർ സെക്രട്ടറി ദിലീപ് സി എൻ എൻ സ്വാഗതവും കൺവീനർ സ്മിത മേനോൻ നന്ദിയും രേഖപ്പെടുത്തി. അധ്യാപകനായ വൈശാഖ് മാഷ് ആലപിച്ച കുട്ടിപ്പാട്ട് വിദ്യാർഥികൾ ഏറ്റുപാടിയതോടെ സന്തോഷകരമായ അന്തരീക്ഷത്തിലായിരുന്നു പഠനോത്സവത്തിന് തുടക്കമായത്.
വൈസ് പ്രസിഡന്റ് സർഗ റോയ്, ജോയിന്റ് സെക്രട്ടറി സുനിൽ ആറാട്ടുകടവ് , ജോയിന്റ് കൺവീനർമാരായ പ്രിയ ദീപു, സംഗീത സുമിത്, മേഖലാ കോർഡിനേറ്റർമാരായ സജി പി. ദേവ്, ഷീന ദേവദാസ്, സുനേഷ് കുമാർ, എൻസി ബിജു എന്നിവർ നേതൃത്വം നൽകി. വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള ഇരുപതോളം അധ്യാപകരും ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു.










0 comments