ad
Deshabhimani

ഓർമ വനിതാവേദി– ഷീ ക്ലബ് പരിശീലന ശിൽപശാല

orma womens wing
വെബ് ഡെസ്ക്

Published on Jun 01, 2026, 04:18 PM | 1 min read

ദുബായ് : ഓർമ വനിതാ വേദിയും ഷീ ക്ലബ്ബും സംയുക്തമായി സ്‌കിൽ ഡെവലപ്മെന്റ് ശിൽപശാല സംഘടിപ്പിച്ചു. ദെയ്‌റ വില്ലയിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽനിന്ന്‌ നിരവധി വനിതകൾ പങ്കെടുത്തു. സ്വയംപര്യാപ്തതയും സംരംഭകത്വ സാധ്യതകളും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.


ആർട്ട് തെറാപ്പിസ്റ്റ് രേഷ്‌മ സൈനലബ്‌ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഓർമ വനിതാവേദി കൺവീനർ ജിസ്‌മി സനൂജ് അധ്യക്ഷയായി. മെഴുകുതിരി നിർമാണം, തയ്യലിന്റെ അടിസ്ഥാന പാഠങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകി. സ്വയംതൊഴിൽ രംഗത്ത് പുതിയ സാധ്യതകൾ കണ്ടെത്താനും വരുമാന മാർഗങ്ങൾ വികസിപ്പിക്കാനും സഹായകമായ പരിശീലനങ്ങളാണ് ഒരുക്കിയത്. സംരംഭകത്വ സാധ്യതകളെയും സ്വയംതൊഴിലിന്റെ പ്രാധാന്യത്തെയും കുറിച്ച് രേഷ്‌മ സൈനലബ്‌ദീൻ ക്ലാസ് നൽകി. തയ്യൽ പരിശീലന സെഷന് മഞ്ജു വിജേഷ് നേതൃത്വം നൽകി. വനിതാവേദി ജോയിന്റ് കൺവീനർ ഷീന ദേവദാസ് സ്വാഗതവും ഖിസൈസ് മേഖല കൺവീനർ റൂക്കിയ കാദർ നന്ദിയും പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home