ad
Deshabhimani

മതനിരപേക്ഷ കേരളത്തെ ദുർബലപ്പെടുത്താനുള്ള സംഘടിത രാഷ്ട്രീയ നീക്കങ്ങൾ – കെ ജെ ജേക്കബ്

k j jacob
വെബ് ഡെസ്ക്

Published on Jan 27, 2026, 04:59 PM | 1 min read

കുവൈത്ത് സിറ്റി: രാഷ്ട്രീയത്തിൽ മതം കലർത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും സാമൂഹിക ഐക്യത്തെയും ലക്ഷ്യമിട്ട് സംഘടിത രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈത്ത് സംഘടിപ്പിച്ച 47-ാം വാർഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വർഗീയവാദികൾ കൊടികുത്തി നേടിയതല്ല ഇന്നത്തെ കേരളമെന്നും പുരോഗമന ജനാധിപത്യ ശക്തികളുടെ ദീർഘകാല സാമൂഹിക രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ രൂപപ്പെട്ടതാണ് കേരളത്തിന്റെ വികസനവും മതനിരപേക്ഷതയും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളം കൈവരിച്ച അടിസ്ഥാന വികസന നേട്ടങ്ങളെ പിന്നോട്ടടിക്കാനാണ് മത സാമുദായിക രാഷ്ട്രീയ ശക്തികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തെ “സുവർണ്ണകാലത്തിലേക്ക്” നയിക്കും എന്ന പേരിൽ മുന്നോട്ടുവരുന്നവരും അത്തരക്കാരുടെ പിന്തുണയോടെ പ്രചരണം നടത്തുന്നവരും ആദ്യം കേരളം കൈവരിച്ച ലോകോത്തര ആരോഗ്യ വിദ്യാഭ്യാസ നിലവാരവും സാമൂഹിക പുരോഗതിയും ഗൗരവത്തോടെ പഠിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


സനൽകുമാർ നഗറിൽ, അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന സമ്മേളനത്തിൽ കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷനായി. ലോകകേരള സഭ അംഗം ജെ സജി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലോകകേരള സഭ അംഗം സി കെ നൗഷാദ്, വനിതാവേദി പ്രസിഡന്റ് ഷിനി റോബർട്ട്, വൈസ് പ്രസിഡന്റ് പ്രവീൺ, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, കേന്ദ്ര കമ്മിറ്റി അംഗം പ്രസീത ജിതിൻ, സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാൻ നവീൻ കെ വി എന്നിവർ പങ്കെടുത്തു. കല കുവൈത്ത് ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറർ പി ബി സുരേഷ് നന്ദി രേഖപ്പെടുത്തി. കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി പേർ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home