മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് 25ന്

മസ്‌കത്ത് : ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ പരാതി കേൾക്കാനായി മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. 25ന് വൈകിട്ട് അഞ്ചുമുതൽ അംബാസഡർ പ്രശാന്ത് പിസെയുടെ അധ്യക്ഷതയിൽ എംബസി അങ്കണത്തിലാണ് പരിപാടി. പ്രവാസികളുടെ പ്രശ്‌നങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനുമുള്ള അവസരമായിരിക്കും ഓപ്പൺ ഹൗസ്. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ബന്ധപ്പെടുകയും പരാതികളും വിഷയങ്ങളും മുൻകൂട്ടി രജിസ്റ്ററും ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവരെ ഉദ്യോഗസ്ഥർ പിന്നീട് ബന്ധപ്പെടുമെന്നും എംബസി അറിയിച്ചു.









0 comments