ad
Deshabhimani

പുകയില ഉൽപ്പന്നത്തിന്റെ ഓൺലൈൻ വിൽപ്പന നിരോധിച്ചു

tobacco
വെബ് ഡെസ്ക്

Published on Mar 17, 2026, 11:43 AM | 1 min read

കുവൈത്ത് സിറ്റി: ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴിയും മറ്റ് ഡിജിറ്റൽ മാർഗങ്ങളിലൂടെയും പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ച് കുവൈത്ത്‌. സിഗരറ്റ്, ഇ–സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾ അവ ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ, ഉപാധികൾ, അനുബന്ധ സാധനങ്ങൾ എന്നിവ ഇനി ഡെലിവറി ആപ്പുകൾ വഴിയോ മറ്റ് ഓൺലൈൻ സംവിധാനങ്ങളിലൂടെയോ വിൽക്കാൻ അനുവദിക്കില്ല. വാണിജ്യ, -വ്യവസായ മന്ത്രി ഒസാമ ബൊദൈ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.


നിയമലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. മുന്നറിയിപ്പ് നൽകൽ, നിയമലംഘനം നടത്തിയ സ്ഥാപനം താൽക്കാലികമായി അടച്ചിടൽ, ആവർത്തിച്ച് നിയമലംഘനം നടന്നാൽ ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാമെന്നും അധികൃതർ വ്യക്തമാക്കി. തീരുമാനം പ്രാബല്യത്തിൽ വന്നതായും ഇതിന് വിരുദ്ധമായ മുൻ തീരുമാനങ്ങൾ എല്ലാം റദ്ദാക്കുന്നതായും മന്ത്രാലയം അറിയിച്ചു. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ബന്ധപ്പെട്ട അധികാരികൾക്ക് ഇത് നടപ്പാക്കാൻ നിർദേശം നൽകിയതായും അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home