ad
Deshabhimani

കുവൈത്തിലെ ഓൺലൈൻ പണമിടപാട്‌: ഫീസ് ചുമത്താൻ ആലോചനയെന്ന്‌ റിപ്പോർട്ട്‌

online payment
വെബ് ഡെസ്ക്

Published on Mar 10, 2025, 04:03 PM | 1 min read

കുവൈത്ത് സിറ്റി: ഓൺലൈൻ വഴി നടത്തുന്ന പണമിടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നതിനുള്ള സാധ്യത കുവൈത്തിലെ ബാങ്കുകളുടെ പരിഗണനയിലാണെന്ന് റിപ്പോർട്ട്‌. നിലവിൽ, എല്ലാ ഓൺലൈൻ പണമിടപാടുകളും സൗജന്യമാണ്. എന്നാൽ, ഭാവിയിൽ ഓരോ കൈമാറ്റത്തിനും ഒന്നുമുതൽ അഞ്ചുദിനാർവരെ ഫീസ് ചുമത്താനാണ് ബാങ്കുകളുടെ ആലോചനയെന്നും റിപ്പോർട്ടിലുണ്ട്‌.


കുവൈത്തിലെ ബാങ്കുകൾ നേരിടുന്ന സാങ്കേതിക വികസന ചെലവുകൾ നിയന്ത്രിക്കാൻ പുതിയ വരുമാന മാർഗങ്ങൾ ആവശ്യമാണ്. സാങ്കേതിക ഉപാധികളുടെ പുനർരൂപകൽപ്പനയും ഡിജിറ്റൽ സംവിധാനങ്ങളുടെ വിപുലീകരണവും ഏറെ ചിലവേറിയതിനാൽ ഓൺലൈൻ പണമിടപാടുകളിൽനിന്ന് ഫീസ് ഈടാക്കണമെന്ന് ചില ബാങ്കുകൾ അഭിപ്രായപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.


ഒരു ബാങ്കിൽനിന്ന് മറ്റൊരു ബാങ്കിലേക്ക് ഓൺലൈൻ കൈമാറ്റം നടത്തുമ്പോഴാണ് ഫീസ് ബാധകമാവുക. ബ്രാഞ്ച് മുഖേനയുള്ള ഇടപാടുകൾക്ക് നിലവിൽ ഈടാക്കിയുവരുന്ന അഞ്ചുദിനാർ ഫീസ് തുടരും. എന്നാൽ, ചില ബാങ്കുകൾ ഓരോ ഇടപാടിനും കുറഞ്ഞ നിരക്കായ ഒന്നുമുതൽ രണ്ടുദിനാർവരെ ഫീസിനും അനുകൂലമായിട്ടുണ്ട്. ഓൺലൈൻ പണമിടപാടുകൾ വൻതോതിൽ വർധിച്ചതിനാൽ, ഇതിലൂടെ ബാങ്കുകൾക്ക് വലിയൊരു ചെലവ് വഹിക്കേണ്ടി വരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഉപയോക്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ചുകൊണ്ട്‌ ഈ നീക്കവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home