അബുദാബി ബനിയാസിൽ മിസൈൽ അവശിഷ്ടം വീണ് ഒരാൾ മരിച്ചു

പ്രതീകാത്മകചിത്രം
അബുദാബി: അബുദാബിയിലെ ബനിയാസ് പ്രദേശത്ത് ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച അബുദാബിയിലെ അൽ ബഹ്യ മേഖലയിൽ മിസൈൽ വാഹനത്തിൽ പതിച്ചതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അപ്ഡേറ്റുകളും വിവരങ്ങളും ലഭിക്കാൻ പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകൾ മാത്രമേ ആശ്രയിക്കാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.










0 comments