ad
Deshabhimani

സവ ഓണാഘോഷം

sawa onam
വെബ് ഡെസ്ക്

Published on Sep 26, 2026, 02:10 PM | 1 min read

ദമ്മാം : സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ‘സവ’ ഓണാഘോഷം സംഘടിപ്പിച്ചു. സവയിലെ വനിതകൾ ഒരുക്കിയ ഓണസദ്യയോടെ പരിപാടികൾ തുടങ്ങി. സാംസ്കാരിക സമ്മേളനം മുഖ്യരക്ഷാധികാരി കെ എം ബഷീർ ഉദ്ഘാടനം ചെയ്തു.


പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായി. കിങ്‌ ഫഹദ് യൂണിവേഴ്സിറ്റി പ്രൊഫസർമാരായ ഡോ. ഹിരൻലാൽ, ഡോ. ആര്യ, ഡോ. നവ്യ വിനോദ്, അൽമന ആശുപത്രിയിലെ പൾമണോളജിസ്റ്റ് ഡോ. ലുലു റഹ്മത്, നവാസ് കായംകുളം, സലാം ആലപ്പുഴ, രശ്മി ശിവപ്രകാശ്, നസി നൗഷാദ്, യഹ്യ കോയ, നിറാസ് യൂസുഫ് എന്നിവർ സംസാരിച്ചു. കലാ, കായിക മത്സരങ്ങൾക്ക് സിറാജ് കരുമാടി, ഷെറിൻ സജീർ, സജീർ എന്നിവർ നേതൃത്വം നൽകി. രാജേഷ് അമ്പലപ്പുഴ, നിഖിൽ മുരളി, സിന്ധു രാജേഷ്, ഡോ. നവ്യ വിനോദ്, സിദ്ദീഖ് കായംകുളം, ജോഷി ബാഷ, യഹ്യ എന്നിവർ ഗാനങ്ങൾ ആലപിച്ചു. തിരുവാതിരയും കുട്ടികളുടെ നൃത്തപരിപാടിയും നടന്നു. ജനറൽ സെക്രട്ടറി അശോകൻ ആല സ്വാഗതവും വനിതാവേദി സെക്രട്ടറി സാജിദ നൗഷാദ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home