ad
Deshabhimani

ഒമാനി ഗവേഷണ പഠന കേന്ദ്രം മലേഷ്യയിൽ ഉദ്ഘാടനം ചെയ്തു

omani research centre
വെബ് ഡെസ്ക്

Published on Nov 04, 2025, 04:39 PM | 1 min read

മസ്‌കത്ത്‌ : ഒമാന്റെ ചരിത്രത്തെയും നാഗരികതയെയും പരിചയപ്പെടുത്തുന്ന ഗവേഷണ വേദിയായ ഒമാനി ഗവേഷണ പഠന കേന്ദ്രം മലേഷ്യ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ ആരംഭിച്ചു. ഉദ്ഘാടനം തലസ്ഥാനമായ ക്വാലാലംപൂരിൽ നടന്നു.


ഒമാന്റെ നാഗരികതയും നേട്ടങ്ങളും പരിചയപ്പെടുത്തുക, ഒമാനി പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പഠനങ്ങളും ഗവേഷണങ്ങളും തയ്യാറാക്കുന്നതിൽ ഗവേഷകരെയും അക്കാദമിക് വിദഗ്ധരെയും സഹായിക്കുക എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ശാസ്ത്രീയ സഹകരണം രേഖപ്പെടുത്തുന്നതിനും ഒമാനിനും മലേഷ്യയ്ക്കും ഇടയിൽ സാംസ്കാരിക, അക്കാദമിക്, ഗവേഷണ ആശയവിനിമയം വർദ്ധിപ്പിക്കുന്നതിനും കേന്ദ്രം വഴി ലക്ഷ്യമിടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home