ഇറാൻ - അമേരിക്ക വെടിനിർത്തൽ കരാർ: സ്വാഗതം ചെയ്ത് ഒമാൻ

മസ്‌ക്കത്ത്: ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഒമാൻ. ഈ വിഷയത്തിൽ പാകിസ്ഥാൻ നടത്തിയ ശ്രമങ്ങളെയും മേഖലയിലെ സംഘർഷ സാഹചര്യം അവസാനിപ്പിക്കാൻ പരിശ്രമിക്കുന്ന എല്ലാ കക്ഷികളെയും അഭിവാദ്യം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ അരക്ഷിതാവസ്ഥ സ്ഥിരമായി അവസാനിപ്പിക്കുന്നതിനായുള്ള ശാശ്വത പരിഹാരത്തിനായി എല്ലാവരും ഒരേമനസ്സോടെ ഇടപെടണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.










0 comments