ad
Deshabhimani

ബുറൈമിയിൽ നിക്ഷേപം പ്രഖ്യാപിച്ച് കാർഷിക മന്ത്രാലയം

new investment bhuraimi
വെബ് ഡെസ്ക്

Published on Mar 07, 2025, 03:38 PM | 1 min read

മസ്‌കത്ത്‌: ഒമാനിലെ ബുറൈമി ഗവർണറേറ്റിൽ ‘തത്വീർ' പ്ലാറ്റ്‌ഫോം വഴി 21 പുതിയ നിക്ഷേപ അവസരം പ്രഖ്യാപിച്ചു. ഭവന നഗരാസൂത്രണ മന്ത്രാലയവുമായി സഹകരിച്ച് കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയമാണ് 659.4 ഏക്കർ സ്ഥലം ഉപയുക്തമാകുന്ന പദ്ധതി പ്രഖ്യാപിച്ചത്. ഒമാനിലെ കാർഷിക മേഖലയിലെ നിക്ഷേപം വർധിപ്പിക്കുക, രാജ്യത്തെ ഭക്ഷ്യസുരക്ഷ ലക്ഷ്യങ്ങൾ കൈവരിക്കുക തുടങ്ങിയവയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.


കാർഷിക പദ്ധതികൾ, കന്നുകാലി ഉൽപ്പന്ന യൂണിറ്റുകൾ, വാട്ടർ ബോട്ട്‌ലിങ്‌ യൂണിറ്റുകൾ തുടങ്ങിയ മേഖലകളിലാണ് നിക്ഷേപത്തിന്‌ അവസരമൊരുങ്ങുന്നത്. മദയിലെയും ബുറൈമിയിലെയും വിലായത്തുകളിൽ ഈന്തപ്പനത്തോപ്പുകൾ, ഈന്തപ്പഴ ഉൽപ്പന്ന യൂണിറ്റുകൾ തുടങ്ങിയ പദ്ധതികൾക്കും സ്ഥലം അനുവദിച്ചിട്ടുണ്ട്. സഫ്‌വാൻ, അൽ മദാം സമതലം, അൽ ഖാബിൽ എന്നിവിടങ്ങളിൽ വിസ്‌തൃതമായ പ്രദേശങ്ങൾ ഉരുളക്കിഴങ്ങ് കൃഷിക്കായി കണ്ടെത്തിയിട്ടുണ്ട്‌. സഫ്‌വാനിലും അൽ ഖാബിലിലും ഉള്ളിക്കൃഷിക്കായി 100 ഏക്കർ കൃഷിഭൂമി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഒമാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home