Deshabhimani

അബുദാബി പുസ്‌തകമേള: ബൗദ്ധിക നേട്ടം പ്രദർശിപ്പിക്കാൻ ഒമാൻ

abudhabi bookfest oman
വെബ് ഡെസ്ക്

Published on Sep 18, 2026, 07:58 AM | 1 min read

മസ്‌കത്ത്‌ : അബുദാബി അഡ്നെക്ക് സെന്ററിൽ നടക്കുന്ന 35–-ാമത് അന്താരാഷ്ട്ര പുസ്തകമേളയിൽ സാഹിത്യ-ബൗദ്ധിക പൈതൃകത്തിന്റെ വൈവിധ്യം പ്രദർശിപ്പിക്കാൻ ഒമാൻ. സാംസ്കാരിക സ്ഥാപനങ്ങൾ, ഒമാനി പ്രസിദ്ധീകരണ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവയെ ഒരുമിപ്പിക്കുന്ന പവിലിയനുമായാണ്‌ ഒമാൻ മേളയിലെത്തുന്നത്‌. സാംസ്കാരിക, കായിക, യുവജന മന്ത്രാലയം, നാഷണൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി, കൾച്ചറൽ ക്ലബ് എന്നിവയുടെ കൃതികൾക്കൊപ്പം ഒമാനി പ്രസാധകരുടെയും സ്ഥാപനങ്ങളുടെയും പ്രസിദ്ധീകരണങ്ങളും പവിലിയനിൽ ഉൾപ്പെടുന്നു.


ചരിത്രം, ദേശീയ സ്വത്വം, ഭാഷ, സാഹിത്യം, ചിന്ത, സാഹിത്യ വിമർശം എന്നിവ ഉൾക്കൊള്ളുന്ന പുസ്‌തകങ്ങളിലൂടെ പവിലിയൻ സന്ദർശകർക്ക് ഒമാന്റെ ബൗദ്ധികവും സാംസ്കാരികവുമായ നേട്ടങ്ങളുടെ വിശാലമായ വീക്ഷണം നൽകുന്നു. വായനക്കാർക്കും ഗവേഷകർക്കും സാംസ-്‌കാരിക സ്ഥാപനങ്ങൾക്കും ഇടയിൽ ഒമാനി പ്രസിദ്ധീകരണങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും അറബ്, പ്രാദേശിക സാഹിത്യ ജീവിതത്തിന് രാജ്യത്തിന്റെ സംഭാവന എടുത്തുകാണിക്കുന്നതും ഒമാന്റെ പങ്കാളിത്തത്തിന്റെ ലക്ഷ്യമാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home