ad
Deshabhimani

വ്യാജ ഓൺലൈൻ റിക്രൂട്ട്‌മെന്റ് മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

Job Offers
വെബ് ഡെസ്ക്

Published on May 12, 2026, 04:15 PM | 1 min read

മസ്‌കത്ത്‌: സേനയിൽ ജോലി അവസരം വാഗ്‌ദാനം ചെയ്ത്‌ നടത്തുന്ന വ്യാജ ഓൺലൈൻ റിക്രൂട്ട്മെന്റ് തട്ടിപ്പിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ പുതിയ തട്ടിപ്പ് രീതി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്‌ പൊലീസ് അറിയിച്ചു. ഒമാൻ പൊലിസിന്റെ പേരിൽ വ്യാജ ഒഴിവുകൾ പരസ്യപ്പെടുത്തിയാണ്‌ തട്ടിപ്പ്‌. ഉദ്യോഗാർഥികളെ കബളിപ്പിക്കാനും സാമ്പത്തിക തട്ടിപ്പ് നടത്താനുമാണ്‌ ലക്ഷ്യം.


ഓൺലൈനിൽ പ്രചരിക്കുന്ന തൊഴിൽ പരസ്യങ്ങളുടെ ആധികാരികതയും ഉറവിടവും പരിശോധിക്കണം. അനൗദ്യോഗിക സ്ഥാപനങ്ങളുമായോ സംശയാസ്‌പദമായ റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമുകളുമായോ ഇടപഴകുന്നത് ഒഴിവാക്കണം. സംശയാസ്‌പദമായ പ്രവർത്തനവും വഞ്ചനാപരമായ പരസ്യങ്ങളും ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും ഒമാൻ പൊലിസ് മുന്നറിയിപ്പിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home