യുനെസ്കോ ലോക പൈതൃക സമിതി സെഷനിൽ ഒമാനും

മസ്‌കത്ത്: യുഎൻ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ-്‌കോ)യുടെ ലോക പൈതൃക സമിതിയുടെ 48-ാമത് സെഷനിൽ ഒമാൻ പങ്കെടുക്കുന്നു. 1972ലെ ലോക സാംസ-്‌കാരിക, പ്രകൃതി, പൈതൃക സംരക്ഷണ കൺവൻഷനിലെ കക്ഷികളുടെ പ്രതിനിധികളാണ് 29 വരെ കൊറിയയിലെ ബുസാനിൽ നടക്കുന്ന സെഷനിൽ പങ്കെടുക്കുന്നത്. യുനെസ-്‌കോയിലെ സ്ഥിരം പ്രതിനിധി അംന സലിം അൽ ബലൂഷിയാണ് ഒമാൻ സംഘത്തെ നയിക്കുന്നത്.
ലോക പൈതൃക പട്ടികയിൽ ചേർക്കേണ്ട പുതിയ കേന്ദ്രങ്ങൾക്കായുള്ള നാമനിർദേശ ഫയലുകളും പട്ടികപ്പെടുത്തിയ സൈറ്റുകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും പൈതൃക സ്ഥലങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നയങ്ങളും നടപടിക്രമങ്ങളും യുനെസ്‌കോ കമ്മിറ്റിയുടെ നിലവിലെ സെഷനിൽ ചർച്ചചെയ-്‌തു. അപകടസാധ്യതകളും ദുരന്തങ്ങളും കൈകാര്യം ചെയ്യാനുള്ള മാർഗങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ പ്രതിരോധിക്കൽ, പൈതൃക സംരക്ഷണ ചുമതലയുള്ള പ്രാദേശിക സമൂഹങ്ങളുടെ പങ്ക് സജീവമാക്കൽ എന്നിവയും സെഷൻ കൈകാര്യം ചെയ്യും.










0 comments