ad
Deshabhimani

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ച് ഒമാൻ

human rights day
വെബ് ഡെസ്ക്

Published on Dec 11, 2025, 03:45 PM | 1 min read

മസ്‌കത്ത് : അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വിവിധ പരിപാടികളോടെ ഒമാനിൽ ആചരിച്ചു. 'ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ, ദേശീയ ലക്ഷ്യങ്ങളും സുസ്ഥിര നേട്ടങ്ങളും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഒമാനിൽ ദിനം ആചരിച്ചത്. മന്ത്രിതല കൗൺസിൽ ജനറൽ സെക്രട്ടേറിയേറ്റ് തലവൻ ജനറൽ സയ്യിദ് ഡോ. കമാൽ ബിൻ ഫഹദ് അൽ സെയദിന്റെ അധ്യക്ഷതയിലാണ് ഔദ്യോഗിക പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്.

രാഷ്ട്ര പുരോഗതിയിൽ ഭിന്നശേഷിക്കാരുടെ പങ്കിനെയും അവരെ ശാക്തീകരിക്കേണ്ടതിന്റെയും തുല്യ അവസരങ്ങൾ ഉറപ്പാക്കേണ്ടതിൻറെയും പ്രാധാന്യത്തിലൂന്നിയാണ് ഇത്തവണത്തെ ദിനാഘോഷ പരിപാടികൾ നടക്കുന്നതെന്ന് ഒമാനി മനുഷ്യാവകാശ കമീഷൻ ചെയർമാൻ ഡോ. റാഷിദ് ബിൻ ഹമദ് അൽ ബലൂഷി പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട വ്യവസ്ഥകളും ദേശീയ നിയമങ്ങളും മുഖവിലയ്‌ക്കെടുത്തുകൊണ്ടാണ് കമീഷൻ പ്രവർത്തിച്ചു വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'ഒമാൻ വിഷൻ 2040' നിർദ്ദേശങ്ങൾക്ക് അനുസൃതമായി 'ദേശീയ മനുഷ്യാവകാശ നയം' രൂപീകരിക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും ചിഹ്ന ഭാഷാ പരിശീലനമുൾപ്പടെ ഭിന്നശേഷി വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭിന്നശേഷി വികസന സമീപനങ്ങളുമായി ബന്ധപ്പെട്ടതും, കമ്മീഷൻറെ പൊതുവായ പ്രവർത്തനങ്ങളെ സംബന്ധിച്ചതുമായ ഡോക്യുമെന്ററി പ്രദർശനങ്ങൾ പരിപാടിയുടെ ഭാഗമായി നടന്നു. ഭിന്നശേഷി വിഭാഗങ്ങളുടെ തൊഴിൽ, പരിശീലനം, പുനരധിവാസം എന്നീ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ ചടങ്ങിൽ ആദരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home