ഒമാൻ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് : പ്രാഥമിക പട്ടികയിൽ 803 സ്ഥാനാർഥികൾ

മസ്‌കത്ത് : രാജ്യത്തെ മുനിസിപ്പൽ കൗൺസിലുകളുടെ നാലാം ടേമിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക ഒമാൻ ആഭ്യന്തര മന്ത്രാലയം ഞായറാഴ്‌ച പ്രഖ്യാപിച്ചു. 16 സ്ത്രീകൾ ഉൾപ്പെടെ 803 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ‘ഇൻതിഹാബ്’ അപേക്ഷയിലൂടെയും ഔദ്യോഗിക തെരഞ്ഞെടുപ്പ് വെബ്‌സൈറ്റിലൂടെയും സ്ഥാനാർഥി പട്ടിക ലഭ്യമാക്കിയിട്ടുണ്ട്. പ്രാഥമിക പട്ടികയിൽ ഉൾപ്പെടുന്ന പേരുകൾ സംബന്ധിച്ച എതിർപ്പുകൾ പ്രസിദ്ധീകരിച്ച തീയതിമുതൽ അഞ്ച് ദിവസത്തിനുള്ളിൽ സമർപ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
ഏതെങ്കിലും എതിർപ്പ് ഇൻതിഹാബ് അപേക്ഷ വഴിയോ തെരഞ്ഞെടുപ്പ് വെബ്‌സൈറ്റ് വഴിയോ സമർപ്പിക്കണം. കൂടാതെ, എതിർപ്പിനുള്ള കാരണങ്ങൾ അനുബന്ധ രേഖകൾക്കൊപ്പം ഉൾപ്പെടുത്തുകയും വേണം. അഞ്ചുദിവസത്തെ സമർപ്പണ കാലയളവ് അവസാനിച്ചതിനുശേഷമുള്ള ദിവസംമുതൽ 10 ദിവസത്തിനുള്ളിൽ എതിർപ്പുകളെക്കുറിച്ചുള്ള തീരുമാനങ്ങൾ പുറപ്പെടുവിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.









0 comments