ഒമാൻ–കേരളം സർവീസ്; 28 വരെ നിർത്തിവച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്

മസ്‌കത്ത്: മസ്‌കത്തിൽനിന്ന് കേരളത്തിലേക്ക് ഇൗ മാസം 29 വരെയുള്ള വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്‌പ്രസ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവച്ചു. ഈ ദിവസങ്ങളിൽ പ്രസ്‌തുത സെക്‌ടറുകളിലേക്ക് ടിക്കറ്റെടുത്തവർക്ക് എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ റദ്ദ് ചെയ്ത വിവരം അറിയിക്കുന്നുണ്ട്.
സർവീസുകൾ റദ്ദാക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്ന് ട്രാവൽ ഏജൻസി മേഖലയിലുള്ളവർ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുഎഇ അടക്കുമുള്ള രാജ്യത്തുള്ളവർ യാത്രയ്ക്കായി ഒമാൻ വിമാനത്താവളം ഉപയോഗിക്കുന്ന സാഹചര്യത്തിൽ പെട്ടെന്നുള്ള നടപടി പ്രവാസികൾക്ക് പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. ദുബായിൽനിന്ന് ബസ് മാർഗം ഒമാനിലെത്തി, പെരുന്നാൾ സീസണിൽ നാട്ടിലേക്ക് യാത്ര ചെയ്തവർ നിരവധിയാണ്.










0 comments