ad
Deshabhimani

ഗൾഫ് വന്യജീവി ദിനം ആചരിച്ച്‌ ഒമാൻ

wildlife
വെബ് ഡെസ്ക്

Published on Dec 31, 2025, 11:12 AM | 1 min read

മസ്‌കത്ത്‌: ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള പ്രതിബദ്ധത പ്രഖ്യാപിച്ച്‌ ഗൾഫ് വന്യജീവി ദിനം ആചരിച്ച്‌ ഒമാൻ. ജൈവവൈവിധ്യവും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കാനും ഭാവി തലമുറകൾക്കായി സുസ്ഥിരത ഉറപ്പാക്കാനുമുള്ള ഒമാന്റെയും ജിസിസി അംഗരാജ്യങ്ങളുടെയും ശ്രമങ്ങളുടെ ഭാഗമായാണ്‌ പരിപാടി. വന്യജീവി സംരക്ഷണത്തെ സുസ്ഥിര വികസനത്തിന്റെയും ജീവിതനിലവാരത്തിന്റെയും പ്രധാന സ്‌തംഭമായി സ്ഥാപിച്ച്‌ ജനങ്ങളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ദിനാചരണം അടിവരയിടുന്നു.


വന്യജീവികളെയും പ്രകൃതി ആവാസവ്യവസ്ഥയെയും സംരക്ഷിക്കാനുള്ള ഏകീകൃത പ്രാദേശിക ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം ജൈവവൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യന്റെ പ്രവർത്തനങ്ങളിൽനിന്ന് ഉണ്ടാകുന്ന സമ്മർദങ്ങൾ എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികളെ അഭിസംബോധനയും ചെയ്യുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുക, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പരിപാലിക്കുക, കര, സമുദ്ര ആവാസവ്യവസ്ഥകളെ സംരക്ഷിക്കുക എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ദേശീയ പരിപാടികൾ തുടരുമെന്ന് അതോറിറ്റി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home