ad
Deshabhimani

എൻഎസ്എസ് കുവൈത്ത്‌ രജത ജൂബിലി ആഘോഷം തുടങ്ങി

Kuwait NSS Silver Jubilee

എൻഎസ്എസ് കുവൈത്ത് സാംസ്‌കാരിക സമ്മേളനം ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 10, 2026, 01:45 PM | 1 min read

കുവൈത്ത് സിറ്റി: മന്നത്ത് പത്മനാഭന്റെ 149–-ാം ജയന്തിയും എൻഎസ്എസ് കുവൈത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ തുടക്കവും അബ്ബാസിയ ആസ്‌പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നടന്നു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. കഥകളി, തെയ്യം, മോഹിനിയാട്ടം, കളരിപ്പയറ്റ് എന്നിവയ്ക്കൊപ്പം പരശുരാമൻ, പഴശിരാജ, ചിത്തിരതിരുനാൾ മഹാരാജാവ്, ഉണ്ണിയാർച്ച, മന്നത്ത്‌ പത്മനാഭൻ എന്നിവരുടെ പ്രതീകങ്ങളടങ്ങിയ ഘോഷയാത്ര നടന്നു.


സാംസ്‌കാരിക സമ്മേളനം കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് കുവൈത്ത് പ്രസിഡന്റ് എൻ കാർത്തിക് നാരായണൻ അധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ, കെ എസ് ശ്രീജിത്ത്, വി പി മുഹമ്മദ് അലി, വിപിൻ, സുനിൽ നായർ, ഫിലിപ്പ് ജോൺ എന്നിവർ സംസാരിച്ചു.

മന്നം എക്‌സലൻസ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.


മലയാള സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്ക് രാജീവ് ആലുങ്കൽ, പാചകരംഗത്തെ മികവിന് ഷെഫ് സുരേഷ് എസ് പിള്ള, വ്യവസായ–ജീവകാരുണ്യ രംഗത്തെ ഇടപെടലുകൾക്ക് അൽ റാഷിദ് ഷിപ്പിങ്‌ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പ്രദീപ് മേനോൻ എന്നിവരെ ആദരിച്ചു. പത്ത്‌, പ്ലസ് ടു തലങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് മന്നം എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകളും സമ്മാനിച്ചു. മന്നം ജയന്തി സ്മരണികയും വനിതാസമാജത്തിന്റെ വാർഷിക പതിപ്പ്‌ ‘ആഗ്നേയ’യും സ്ഥാനപതി പ്രകാശിപ്പിച്ചു. ജനറൽ സെക്രട്ടറി അനീഷ് പി നായർ സ്വാഗതവും ട്രഷറർ ശ്യാം ജി നായർ നന്ദിയും പറഞ്ഞു.


എൻഎസ്എസ് കുവൈത്ത് സാംസ്‌കാരിക സമ്മേളനം ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി ഉദ്ഘാടനം ചെയ്യുന്നു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home