ടിസ - നോർക്ക ഇൻഷുറൻസ് ബോധവൽക്കരണ ക്യാമ്പ് നടത്തി

സലാല : തുംറൈറ്റ് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) പ്രവാസികൾക്കായി നോർക്ക ഇൻഷുറൻസ് ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഓൺലൈൻ വഴി നടത്തിയ പരിപാടി ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോക്ടർ കെ സനാതനൻ ഉദ്ഘാടനം ചെയ്തു. സലാലയിലെയും തുംറൈറ്റിലേയും നിരവധിയാളുകൾ ക്യാമ്പിൽ പങ്കെടുത്തു.
ക്ഷേമനിധി ഡയറക്ടർ വിൽസൺ ജോർജ്ജ് വിഷയാവതരണം നടത്തി. സാമൂഹ്യ പ്രവർത്തകരായ പവിത്രൻ കാരായി, ഡോക്ടർ നിഷ്താർ, ഡോക്ടർ ആരിഫ്, പി ജി ഗോപകുമാർ, മുൻ ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് ചെയർമാൻ യു പി ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ടിസ പ്രസിഡന്റ് ഷജീർ ഖാൻ സ്വാഗതവും അബ്ദുൽ സലാം നന്ദിയും പറഞ്ഞു. രക്ഷാധികാരി റസ്സൽ മുഹമ്മദ് മോഡറേറ്ററായിരുന്നു.









0 comments