ad
Deshabhimani

പുതുവത്സരത്തിന് സ്വകാര്യ മേഖലക്ക് ശമ്പളത്തോടെ അവധി; രണ്ടിന് ഫെഡറൽ ജീവനക്കാർക്ക് റിമോട്ട് വർക്ക്

newyear
വെബ് ഡെസ്ക്

Published on Dec 14, 2025, 12:17 PM | 1 min read

ദുബായ്: പുതുവത്സര ദിനമായ ജനുവരി ഒന്നിന് സ്വകാര്യ മേഖലാ ജീവനക്കാർക്ക് ശമ്പളത്തോടെ പൊതു അവധി അനുവദിച്ചതായി മനുഷ്യവിഭവശേഷി–എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. കേന്ദ്ര മന്ത്രിസഭയുടെ ഔദ്യോഗിക അവധി തീരുമാനങ്ങൾ നടപ്പാക്കുന്ന സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടൊപ്പം ഫെഡറൽ സർക്കാർ ജീവനക്കാർക്കും ശമ്പളത്തോടെ ഔദ്യോഗിക അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി അറിയിച്ചു.


പുതുവത്സര ദിനത്തിന് പിന്നാലെ ജനുവരി രണ്ട് (വെള്ളി) ഫെഡറൽ സർക്കാർ ജീവനക്കാർക്ക് റിമോട്ട് വർക്ക് ദിനം ആയിരിക്കും. ജോലി–കുടുംബ ജീവിത സന്തുലനം ഉറപ്പാക്കുന്നതിനായാണ് ഈ സംവിധാനം. എന്നാൽ, നേരിട്ടുള്ള സാന്നിധ്യം ആവശ്യമായ ചുമതലകളുള്ള ജീവനക്കാർ സാധാരണ പോലെ ഓഫീസിൽ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home