Deshabhimani

സൊഹാർ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ

sohar airport
വെബ് ഡെസ്ക്

Published on Sep 21, 2026, 06:50 PM | 1 min read

മസ്‌കത്ത്‌ : സൊഹാർ വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനൽ നിർമിക്കാൻ പദ്ധതിയിടുന്നതായി ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനിയർ സെയ്ദ് ബിൻ ഹമൂദ് അൽ മാവാലി. രാജ്യത്തിന്റെ വ്യോമയാന ശൃംഖലയിൽ വിമാനത്താവളത്തിന്റെ പങ്ക് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ നടപടി. വർഷാവസാനത്തിനുമുമ്പ് സൊഹാറിൽനിന്നുള്ള പുതിയ റൂട്ടുകൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യയിലെ ദമ്മാം, പാകിസ്ഥാനിലെ ഗ്വാദർ, തെക്കൻ ഇറാൻ എന്നിവയുൾപ്പെടെ റൂട്ടിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്‌. ആസൂത്രിത ടെർമിനലും അധിക റൂട്ടുകളും വടക്കൻ ഒമാനിൽനിന്നുള്ള യാത്രാ ഓപ്ഷനുകൾ വിശാലമാക്കുകയും ചില പ്രാദേശിക യാത്രകൾക്ക് മസ-്‌കത്തിനെ ആശ്രയിക്കുന്നത് കുറയ-്‌ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home