ad
Deshabhimani

പുതിയ സാലിക്‌ നിരക്ക്‌ ഇന്നുമുതൽ; ദുബായിയിൽ യാത്രാചെലവേറും

salik
വെബ് ഡെസ്ക്

Published on Jan 31, 2025, 03:07 PM | 2 min read

ദുബായ്: റോഡ് ട്രാൻസ്പോർട്ട് അതോറി റ്റിയുടെ പുതിയ 'സാലിക് ടോൾ നിരക്ക് വെള്ളിയാഴ്ച പ്രാബല്യ ത്തിൽ വരുന്നതോടെ തിരക്കേ റിയ സമയത്തെ യാത്രയ്ക്ക് ദുബായിൽ ചെലവേറും. തിരക്കേറിയ സമയത്ത് നിരക്ക് ആറു ദിർഹമായി ഉയരും വിധത്തിലാണ് പുതിയ സാലിക് നിരക്ക് നിലവിൽ വരുന്നത്. അതേസമയം, എല്ലാ ദിവസ വും അർധരാത്രി ഒന്നുമുതൽ പുല ർച്ചെ ആറുവരെ ടോൾ നിരക്ക് സൗജന്യമായിരിക്കും.


തിങ്കൾമുതൽ ശനി വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ രാവിലെ ആറുമുതൽ 10 വരെയും വൈകിട്ട് നാലുമുതൽ രാത്രി എട്ടുവരെയുമു ള്ള സമയങ്ങളിലാണ് ആറ് ദിർഹം നിരക്ക്. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയും രാത്രി എട്ടുമുതൽ പുലർച്ചെ ഒന്നുവരെയും നാലു ദിർഹം വീതം ഫീസ് ഈടാക്കും. അതേസമയം, പൊതു അവധി ദിവസങ്ങളും പ്രത്യേക പരിപാടികളുള്ള ദിവസങ്ങളും ഒഴികെ ഞായറാഴ്ചകളിൽ രാവിലെ ആറുമുതൽ പുലർച്ചെ ഒന്നുവരെ യുള്ള സമയങ്ങളിൽ നാലു ദിർഹമാണ് ഈടാക്കുക.


റംസാനിൽ വ്യത്യസ്‌ത നിരക്കായിരിക്കും ഈടാക്കുക. ഈ കാലയളവിൽ തിങ്കൾമുതൽ ശനിവരെ പുലർച്ചെ രണ്ടുമുതൽ രാവിലെ ഏഴുവരെ ടോൾ ഗേറ്റ് വഴിയുള്ള യാത്ര സൗജന്യമായിരിക്കും. രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ ആറു ദിർഹമായിരിക്കും നിരക്ക്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഏഴുമു തൽ ഒമ്പതുവരെയും വൈകിട്ട് അഞ്ചുമുതൽ പുലർച്ചെ രണ്ടുവ രെയും നാലു ദിർഹമായിരിക്കും ടോൾ നിരക്ക്. പൊതു അവധി ഒഴികെ ഞായറാഴ്ചകളിൽ നാലു ദിർഹം ഈടാക്കും.


നിലവിൽ, നഗരത്തിലുടനീളമു ള 10 ടോൾ ഗേറ്റിൽ വാഹനം കടന്നുപോകുമ്പോൾ ഓരോ തവണയും സാലിക് നാലു ദിർഹം വിതമാണ് ഫീസായി ഈടാക്കുന്നത്. പുതിയ നിരക്ക് പ്രകാരം തിരക്കേ റിയ സമയങ്ങളിൽ ഒരു ദിശയിൽ സാലിക് ഗേറ്റുകളെല്ലാം കടക്കേ ണ്ടിവരുന്ന വാഹനം 60 ദിർഹവും ഇരുദിശയിലേക്കും കടക്കാൻ 120 ദിർഹവും നൽകേണ്ടിവരും. ഇതിനുപുറമെ വ്യത്യസ്ത പാർക്കിങ് താ രിഫ് നയം മാർച്ച് അവസാനത്തോടെ നടപ്പാക്കാൻ തീരുമാനിച്ചതായും ആർടിഎ അറിയിച്ചു. രാവിലെ എട്ടുമുതൽ 10 വരെയും വൈകിട്ട് നാലുമുതൽ രാത്രി എട്ടുവരെയും പ്രീമിയം പാർക്കിങ് സ്ഥലങ്ങൾക്ക് മണിക്കൂറിന് ആറു ദിർഹവും മറ്റ് പണമടച്ചുള്ള പൊതു പാർക്കിങ്ങിന് മണിക്കൂറിന് നാലുദിർഹവും നൽകേണ്ടിവരും. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയും രാത്രി എട്ടുമുതൽ രാത്രി 10 വരെയും താരിഫിൽ മാറ്റമില്ല. രാത്രി 10 മുതൽ രാവിലെ എട്ടുവരെ യും ഞായറാഴ്ചകളിൽ പകൽ ഉൾപ്പെടെയുള്ള സമയത്തും പാർക്കിങ് സൗജന്യമായിരിക്കും



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home