ad
Deshabhimani

അക്കാഫ് ഇവന്റ്സിന് പുതിയ ഓഫീസ്

akcaf events
വെബ് ഡെസ്ക്

Published on Jun 04, 2026, 01:40 PM | 1 min read

ദുബായ് : യുഎഇയിലെ വിവിധ കോളേജുകളിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്‌മ അക്കാഫ് ഇവന്റ്സ്‌ പുതിയ ഓഫീസ് തുറന്നു. എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ ആർ ഹരികുമാർ ഉദ്ഘാടനം ചെയ്‌തു. സാഹിത്യ വിഭാഗം, ഷാർജ ബുക്ക് ഫെസ്റ്റിവൽ എക്‌സ്‌റ്റേണൽ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹൻകുമാർ ഉദ്ഘാടനം ചെയ്‌തു. പ്രവാസികൾക്കായി ആരംഭിച്ച വായനശാല മാധ്യമപ്രവർത്തകൻ മിന്റു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡാൻസ് ക്ലബ്ബിന്റെയും ഔദ്യോഗിക ഉദ്ഘാടനം ചടങ്ങിൽ നടന്നു.


അക്കാഫ് ഇവന്റ്സ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷനായി. മാധ്യമപ്രവർത്തകരായ നസ്റീൻ അബ്‌ദുള്ള, എംസിഎ നാസർ, ഷാബു കിളിത്തട്ടിൽ, അർഫാസ്, അനൂപ് കീച്ചേരി, എഴുത്തുകാരൻ ഇ കെ ദിനേശൻ, എഴുത്തുകാരിയും സാഹിത്യ വിഭാഗം ഉപദേശക സമിതി അംഗവുമായ ഗീതാമോഹൻ, സാദിഖ് കാവിൽ, ഷഹാൽ എന്നിവർ സംസാരിച്ചു. അനൂപ് അനിൽ ദേവനും ശിവാൻഗിയും പരിപാടി നിയന്ത്രിച്ചു.


ദീപിക സുജിത്ത് കോ ഓർഡിനേറ്ററും മഞ്ജു ശ്രീകുമാർ, സജ്‌ന അബ്‌ദുള്ള, റമൽ നാരായണൻ എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തിക്കുന്ന സാഹിത്യ ക്ലബ്ബിന് അക്കാഫ് ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്തും ചീഫ് കോ ഓർഡിനേറ്റർ അനൂപ് അനിൽ ദേവനും ഉപദേഷ്ടാക്കളാണ്. മുഖ്യ ലൈബ്രേറിയനായി ശ്രീകുമാറും ലൈബ്രറി കൺവീനറായി അജിത്ത് വല്ലോളിയും പ്രവർത്തിക്കും.


അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, വൈസ് ചെയർമാൻ അഡ്വ. ബക്കറലി, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി, സെക്രട്ടറി കെ വി മനോജ്, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്, കൾച്ചറൽ കൺവീനർ വി സി മനോജ്, അമീർ കല്ലട്ര, ഫിറോസ് അബ്‌ദുള്ള, ലേഡീസ് വിങ് ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശേരി, സെക്രട്ടറി രശ്‌മി ഐസക് എന്നിവർ പങ്കെടുത്തു. അക്കാഫ് ഡാൻസ് ക്ലബ്ബിന്റെ കവിതകളുടെയും നാടൻപാട്ടുകളുടെയും നൃത്താവിഷ്‌കാരവും മ്യൂസിക് ക്ലബ്ബിന്റെ ഗാനസന്ധ്യയും നടന്നു. സാഹിത്യ ക്ലബ് സെക്രട്ടറി അജിത് കണ്ടല്ലൂർ സ്വാഗതവും സാഹിത്യ വിഭാഗം കോ ഓർഡിനേറ്റർ ദീപിക സുജിത് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home