ദോഫാറിൽ പുതിയ ആഭ്യന്തര സുരക്ഷാ സേവന ആസ്ഥാനം

മസ്‌കത്ത് : ദോഫാർ ഗവർണറേറ്റിൽ ഒമാന്റെ ആഭ്യന്തര സുരക്ഷാ സേവനത്തിന്റെ പുതിയ ആസ്ഥാനം ഒമാൻ രാജാവ് സുൽത്താൻ ഹൈതം ബിൻ താരിക് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. സന്ദർശന വേളയിൽ, ഒമാനിലുടനീളം സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ആഭ്യന്തര സുരക്ഷാ സേവനം നടത്തുന്ന പ്രധാന പ്രവർത്തനങ്ങളെയും ദേശീയ ഉത്തരവാദിത്വങ്ങളെയും കുറിച്ച് അധികൃതർ വിശദീകരിച്ചു. സേവനം നവീകരിക്കാനും വികസിപ്പിക്കാനും സുരക്ഷാപ്രവർത്തനങ്ങളുടെ വിവിധ മേഖലകളിൽ ഉയർന്നുവരുന്ന ആവശ്യകത നിറവേറ്റാനും നടത്തിയ ശ്രമങ്ങളെയും ബിൻ താരിക് പ്രശംസിച്ചു.









0 comments