ഐഐടി മദ്രാസുമായി കൈകോര്‍ത്ത് ഇന്ത്യന്‍ സ്‌കൂളില്‍ പുതിയ പദ്ധതി

മനാമ : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിന്റെ "സ്‌കൂള്‍ കണക്റ്റ് പ്രോഗ്രാമി'ല്‍ ഇന്ത്യന്‍ സ്‌കൂള്‍ പങ്കാളിയായി. വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനത്തിന്റെ പുതിയ മേഖലകള്‍ പരിചയപ്പെടാനും ഉന്നത നിലവാരമുള്ള പഠന അവസരങ്ങള്‍ നേടാനും പ്രമുഖ സ്ഥാപനങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും പദ്ധതിയിലൂടെ കഴിയും.
ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഐഐടി മദ്രാസില്‍ നിന്നുള്ള വിവിധ കോഴ്‌സുകള്‍, അക്കാദമിക കാര്യങ്ങള്‍, മെന്റര്‍ഷിപ്പ് അവസരങ്ങള്‍,വിദഗ്ദ്ധ മാര്‍ഗനിര്‍ദേശം എന്നിവ ലഭ്യമാകും.
380 ലധികം വിദ്യാര്‍ത്ഥികള്‍ ഇതിനകം തന്നെ ഈ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ-്‌തുകഴിഞ്ഞു. ബഹ്‌റൈനിലെ സ്‌കൂള്‍ വിദ്യാഭ്യാസം തുടരുന്നതിനൊപ്പം തന്നെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ഐഐടി മദ്രാസിന്റെ അക്കാദമിക് സംവിധാനത്തിന്റെ പ്രയോജനം നേടാനും വിദ്യാർഥികൾക്ക് കഴിയും. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ് പദ്ധതി ഉദ്‌ഘാടനം ചെയ-്‌തു. സംസാരിച്ച സ്‌കൂള്‍ സെക്രട്ടറി വി രാജപാണ്ഡ്യന്‍, പ്രിന്‍സിപ്പല്‍ ശാന്തകുമാര്‍ ദസരി എന്നിവർ സംസാരിച്ചു.









0 comments