ad
Deshabhimani

നെസ്റ്റോ ഈദ് സ്‌പെഷ്യൽ ലുക്ക്ബുക്ക് പ്രകാശിപ്പിച്ചു

nesto lookbook
വെബ് ഡെസ്ക്

Published on Mar 13, 2026, 12:38 PM | 1 min read

മബേല : ഒമാനിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഈദ് സ്‌പെഷ്യൽ മാഗസിനായ ലുക്ക്ബുക്കിന്റെ പുതിയ പതിപ്പ്‌ പ്രകാശിപ്പിച്ചു. മബേല ബിലാദ് മാളിൽ നടന്ന ചടങ്ങിൽ നെസ്റ്റോ ലൈഫ്‌സ്റ്റൈൽ പർച്ചേസ് തലവൻ ഷെഫീഖ്‌ ഒറവിൽ, മീഡിയ ആൻഡ് മാർക്കറ്റിങ്‌ ഹെഡ് മോബിൻ കെ ഷാജി, ക്രിയേറ്റീവ് ഹെഡ് ഹാരിസ് ഷംസുദീൻ, മാർക്കറ്റിങ്‌ എക്സിക്യൂട്ടീവ് അനീഷ് കുമാർ, മുഹമ്മദ് വാഴയിൽ, ജവാദ്‌ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ആയിരത്തിലധികം പുതിയ ഡിസൈൻ ഉൾക്കൊള്ളുന്നതാണ്‌ ലുക്ക്ബുക്ക്‌. വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ എന്നിവയുടെ വിപുലമായ ശേഖരമാണുള്ളത്. ഈദ് പ്രമാണിച്ച് ആകർഷകമായ കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home