ad
Deshabhimani

ദമ്മാം-ഡീപ്പോട്ടേഷൻ സെൻ്ററിലെ അന്തേവാസികൾക്ക് നവോദയയുടെ സാന്ത്വനം

dammam

അന്തേവാസികൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 17, 2026, 04:04 PM | 1 min read

ദമ്മാം: 2026- വർഷത്തെ റമദാൻ റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായ് നവോദയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ദമ്മാമിലെ വിവിധ ഡീപ്പോർട്ടേഷൻ സെന്ററുകളിൽ സന്ദർശനം നടത്തി അവിടങ്ങളിലെ അന്തേവാസികൾക്ക് അവശ്യ വസ്തുക്കൾ വിതരണം ചെയ്തു. ദമ്മാം നവോദയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 21 വർഷമായി റമദാൻ മാസത്തിൽ ഇത്തരത്തിലുള്ള സഹായങ്ങൾ ചെയ്തു വരാറുണ്ട്.


ദേശ, ഭാഷാ വ്യത്യാസമില്ലാതെ നൂറ് കണക്കിന് സ്ത്രീകൾ ഉൾപ്പെടുന്ന അന്തേവാസികൾക്ക് സഹായം നല്‍കിവരുന്നു. മാർച്ച് 15 ഞായറാഴ്ച രാവിലെ ദമ്മാമിലെ ബാദിയ ഡിപ്പോർട്ടേഷൻ സെൻ്ററിലും, ദമ്മാം ഫൈസലിയയിലെ അൽ ജാമിയിൻ വനിത ഡിപ്പോർട്ടേഷൻ സെൻ്ററിലും സന്ദർശനം നടത്തി നവോദയ പ്രവർത്തകർ അവിടങ്ങളിലെ അന്തേവാസികളായ സ്ത്രീകൾക്കും കുട്ടികൾക്കും നിത്യോപയോഗ സാധനങ്ങളും, ബേബി ഫുഡ്‌ ഉൾപ്പെടെ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു.


നവേദയ കേന്ദ്ര സാമൂഹ്യക്ഷേമ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഈ പ്രവർത്തനങ്ങൾ നടന്നത്. നവോദയ മുഖ്യരക്ഷാധികാരിയും ലോക കേരള സഭ സ്റ്റാൻ്റിംങ്ങ് കമ്മറ്റി സ്ഥിരാംഗവുമായ ബഷീർ വരോട് സാന്ത്വനം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നവോദയ രക്ഷാധികാരിസമതി അംഗവും ലോക കേരള സഭാംഗവുമായ പ്രദീപ് കൊട്ടിയം,കേന്ദ്ര സാമൂഹ്യക്ഷേമ കമ്മറ്റി കൺവീനർ ജയൻ മെഴുവേലി, കുടുംബവേദി സാമൂഹ്യക്ഷേമ ചെയർപേഴ്സൺ സുരയ്യ ഹമീദ് എന്നിവർ സംസാരിച്ചു.


നവോദയ ജോ: സെക്രട്ടറി നൗഫൽ വെളിയംങ്കോട്, കുടുംബവേദി കേന്ദ്ര ട്രഷറർ അനു രാജേഷ്, നവോദയ കേന്ദ്ര വനിതവേദി കൺവീനറും ലോക കേരള സഭാംഗവുമായ ഡോ: രശ്മി ചന്ദ്രൻ, നവോദയ കേന്ദ്രകമ്മറ്റി അംഗം സ്മിത നരസിംഹൻ, കുടുംബവേദി കേന്ദ്ര എക്‌സിക്യുട്ടിവ് അംഗങ്ങളായ ജസ്‌ന പാലോളി, ജ്യോത്സന രഞ്ജിത്, കുടുംബവേദി പ്രവർത്തകരായ ദിവ്യശ്രീ, കവിത തുടങ്ങിയവർ റമ്ദാൻ റിലീഫ് പ്രവർത്തനത്തിൽ സന്നിഹിതരായി. ദമ്മാം റീജിയണൽ സാമൂഹ്യക്ഷേമ കൺവീനർ മൊയ്‌ദീൻ, മൻസൂർ നൈന, മുസമ്മിൽ, രാജീവ് എന്നിവർ നേതൃത്വം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home