ad
Deshabhimani

നവോദയ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 30നും 31നും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2026, 06:06 PM | 1 min read

ദമ്മാം : നവോദയ സാംസ്കാരിക വേദിയുടെ 25–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ദമ്മാം ഇബിസി ക്ലബ്ബുമായി സഹകരിച്ച് "നവോദയ ഓപ്പൺ 2026' എന്ന പേരിൽ ഒക്ടോബർ 30നും 31നും ആണ്‌ ടൂർണമെന്റ്. പുരുഷ ഡബിൾസ്, വനിതാ ഡബിൾസ്, മിക-്‌സഡ് ഡബിൾസ്, കുട്ടികളുടെ മത്സരം എന്നീ വിഭാഗങ്ങളിൽ ഇന്റർനാഷണൽ, പ്രീമിയർ, ചാമ്പ്യൻഷിപ്, എഫ്‌ വൺ മുതൽ എഫ്‌ സിക-്‌സ്‌ വരെ വിവിധ ലെവലുകളിലായിരിക്കും മത്സരമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടെയുള്ളവ നൽകും. മത്സരത്തിന് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്‌ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ 00966569407699 എന്ന വാട്‌സാപ് നമ്പറിലോ ബന്ധപ്പെടാം. ​രജതജൂബിലി ആഘോഷങ്ങളുടെയും സൗദി ദേശീയദിനത്തിന്റെയും ഭാഗമായി സെപ്തംബർ നാലുമുതൽ 25 വരെ സൗദിയിലെ വിവിധ കേന്ദ്രങ്ങളിൽ നാലാഴ്‌ച നീണ്ടുനിൽക്കുന്ന രക്തദാന ക്യാമ്പും നവോദയ സംഘടിപ്പിക്കും.


നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, ജോ. ട്രഷറർ മോഹൻദാസ് കുന്നത്ത്, രക്ഷാധികാരി സമിതിയംഗങ്ങളായ കൃഷ-്‌ണകുമാർ ചവറ, രാജേഷ് ആനമങ്ങാട്, കേന്ദ്ര എക്സിക്യുട്ടീവ്‌ അംഗം പ്രജീഷ് കറുകയിൽ, സ്പോർട്സ് കമ്മിറ്റി ചെയർപേഴ്‌സൺ ഉണ്ണി എങ്ങണ്ടിയൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home