നവോദയ ത്രൂ ലെൻസ് 2024 പുരസ്‌കാര പ്രഖ്യാപനം

ദമ്മാം: നവോദയ സാംസ്കാരികവേദി, കുടുംബവേദി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവൽ - ത്രൂ ലെൻസ് 2024 - പുരസ്‌കാരങ്ങൾ ഫെബ്രുവരി 26 സൗദി സമയം വൈകിട്ട് 6.30 ന് സൂം വഴി പ്രഖ്യാപിക്കും. മുഴുവൻ ജിസിസി രാജ്യങ്ങളിലെ സംവിധായകരുടെയും കലാകാരന്മാരുടെയും ഷോർട്ട് ഫിലിമുകൾ ഉൾകൊള്ളിച്ചു കൊണ്ടാണ് മത്സരം സംഘടിപ്പിച്ചത്. സംവിധായകരായ ജിയോ ബേബി, പ്രജീഷ് സെൻ , ടോം ഇമ്മട്ടി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
ജൂറി അംഗങ്ങളും, മത്സരത്തിൽ പങ്കെടുത്ത മുഴുവൻ ഷോർട്ട് ഫിലിമുകളിലെ കലാകാരന്മാരും പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുമെന്ന് നവോദയ കേന്ദ്ര കുടുംബവേദി പ്രസിഡണ്ട് ഷാനവാസ്, സെക്രട്ടറി ഷമീം നാണത്ത്, ട്രെഷറർ അനു രാജേഷ്, കുടുംബവേദി കേന്ദ്ര സാംസ്കാരികകമ്മിറ്റി ചെയർമാൻ അഡ്വ വിൻസൺ തോമസ്, കൺവീനർ ടോണി എം ആൻ്റണി എന്നിവർ ചേർന്ന് പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു.








0 comments